മധുരം മധുരൈ. ഇത് എല്ലാ പ്രാവശ്യവും പോലെ ഒരു സാധാ യാത്ര ആയിരുന്നില്ല. ഒരുപാട് നല്ല അനുഭവങ്ങൾ തന്ന , ഒരു ലോ ബഡ്ജറ്റ് ട്രിപ്പ് എന്ന് വേണേൽ പറയാം.കുട്ടിക്കാലം തൊട്ടേ ഉള്ളിലുള്ള ആഗ്രഹമാണ് ഒറ്റയ്ക്ക്ഒരു യാത്ര. എന്നാൽ അതിനിയും നീണ്ടു പോകുന്നു. പുസ്തകങ്ങൾ കൊണ്ട് നമ്മുക്ക് അറിവ് നേടാനാവുമായിരിക്കും, എന്നാൽ ചുറ്റിലും ഒന്ന് ശ്രദ്ധിച്ചു നോക്കി ഒരു നടത്തം നടന്നാൽ ഒരുപാട് കാഴ്ചകളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. അത് തന്നെ ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റി , അവിടെ കിട്ടുന്നത് വില കൊടുത്ത് വാങ്ങാൻ കഴിയില്ല എന്നൊരു വ്യത്യാസം മാത്രം. :"നിക്ക് നിക്ക് ..!!" :"എന്തേയ്!? :"കാര്യം പറയാതെ കാട് കയറല്ലെന്റെ ചങ്ങായി ....!" :"മറന്നു വെറുപ്പിക്കുന്നില്ല ...കാര്യത്തിലേക്ക് കടക്കാം ." വെറുപ്പിക്കുന്ന ക്ലാസ്സ് ടൈമിൽ ഞാൻ ഫ്രണ്ട് അജ്വദിനോട് മധുരയ്ക്ക് കോളേജിന്റെ മുന്നിലെ കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നെ ഒരു പാസ്സന്ജർ ട്രെയിൻ ഉള്ള കാര്യം പറഞ്ഞു ....വീക്കെൻഡ് ആണ് വരുന്നെ ...വെറുതെ ഹോസ്റ്റലിൽ ചടചിരിക്കുന്നതിലും നല്ലത് എവിടേക്കെങ്...
I write when I can't breath.
Comments
Post a Comment