Skip to main content

മധുരയും കൃഷ്ണനും കലാമും



മധുരം മധുരൈ.
ഇത് എല്ലാ പ്രാവശ്യവും പോലെ ഒരു സാധാ യാത്ര ആയിരുന്നില്ല. ഒരുപാട് നല്ല അനുഭവങ്ങൾ തന്ന , ഒരു ലോ ബഡ്ജറ്റ് ട്രിപ്പ്‌ എന്ന് വേണേൽ പറയാം.കുട്ടിക്കാലം തൊട്ടേ ഉള്ളിലുള്ള ആഗ്രഹമാണ് ഒറ്റയ്ക്ക്ഒരു യാത്ര. എന്നാൽ അതിനിയും നീണ്ടു പോകുന്നു. പുസ്തകങ്ങൾ  കൊണ്ട് നമ്മുക്ക് അറിവ് നേടാനാവുമായിരിക്കും, എന്നാൽ ചുറ്റിലും ഒന്ന് ശ്രദ്ധിച്ചു നോക്കി ഒരു നടത്തം നടന്നാൽ ഒരുപാട് കാഴ്ചകളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. അത് തന്നെ ആണ് ഈ  ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റി , അവിടെ കിട്ടുന്നത് വില കൊടുത്ത് വാങ്ങാൻ കഴിയില്ല എന്നൊരു വ്യത്യാസം മാത്രം.
:"നിക്ക്  നിക്ക് ..!!"
:"എന്തേയ്!?
:"കാര്യം പറയാതെ കാട് കയറല്ലെന്റെ ചങ്ങായി ....!"
:"മറന്നു വെറുപ്പിക്കുന്നില്ല ...കാര്യത്തിലേക്ക് കടക്കാം ."
വെറുപ്പിക്കുന്ന ക്ലാസ്സ്‌ ടൈമിൽ ഞാൻ  ഫ്രണ്ട് അജ്വദിനോട്   മധുരയ്ക്ക് കോളേജിന്റെ മുന്നിലെ  കിളികൊല്ലൂർ  റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നെ ഒരു പാസ്സന്ജർ ട്രെയിൻ ഉള്ള കാര്യം പറഞ്ഞു ....വീക്കെൻഡ് ആണ് വരുന്നെ ...വെറുതെ  ഹോസ്റ്റലിൽ ചടചിരിക്കുന്നതിലും നല്ലത് എവിടേക്കെങ്കിലും വെച്ച് പിടിക്കുന്നതാണ് നല്ലതെന്നു അവന്റെ റിപ്ലൈ. വെറുതെ ക്ലാസ്സിൽ അട്ടം നോക്കി ഇരുന്ന ബാലൻ (അക്ഷയ് )ഒരു നോട്ടം നോക്കിട്ട് പറഞ്ഞു  ഞാനും ഉണ്ടെടാന്ന് .....
ഒന്ന് രണ്ടു പവർ ബാങ്കും ഹെഡ്സെറ്റഉം ,ഒരു ഷർട്ടും ബാഗിൽ വെച്ച് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നമ്മൾ 3ആളും റെയിൽവേ സ്റ്റേഷൻ വെച്ച് പിടിച്ചു.കയ്യിൽ വെറും 1000 രൂപ കൊണ്ടാണ് ഇത്രേം ദൂരം പോവുന്നെ ...ഇങ്ങനൊരു ട്രിപ്പ്‌ പോയി വെല്ല്യ എക്സ്പീരിയൻസ് ഇണ്ടോന്ന് ചോയ്ച്ചാൽ ഇല്ലതാനും ...തുടക്കത്തിലേ നമ്മൾ തീരുമാനിച്ചതാണ് പ്ലാനിംഗ് ഒന്നും വേണ്ടാന്ന് അതോണ്ട് അതാലോയിചുള്ള തലവേദനേം ഇല്ല ...
3പേർക്കുള്ള ടിക്കറ്റ് എടുത്തു 70രൂപയാണ് ഒരാൾക്ക് ...മധുരയ്ക്ക് ആണ് ടിക്കറ്റ് വേണ്ടത് എന്ന് പറഞ്ഞപ്പോ കൗണ്ടറിൽ ഇരുന്ന ചേച്ചി ചെറുതായി ഒന്ന്  ഞെട്ടിന്നു തോന്നുന്നു ...അവിടുന്ന് മിക്കവാറും ആൾക്കാർ കൊല്ലത്തേക്ക് ആണ് ടികെറ്റ്  എടുക്കാർ.. .....
.....വലിയ തിരക്കില്ല ...നമ്മൾ മാത്രായിരുന്നു 2സീറ്റിലും ...ശനിയാഴ്ച രാവിലെ മധുര  എത്തും..ആരോ വലിച്ചു തള്ളുന്ന സിഗരെറ്റ്ന്റെ രൂക്ഷമായ സ്മെൽ, ...എന്താണെന്നറിയില്ല അജ്വദ് ഇടയ്ക്ക് വെച്ച് പറയുന്നത് കേട്ടു അവൻ ഇതുവരെ ട്രെയിൻ യാത്രയിൽ മഴ കിട്ടിയില്ലാന്നു ...പറഞ്ഞു ഒരു മണിക്കൂറിനുള്ളിൽ ദേ മഴ ..അത് എന്നെ പഴയ ഓരോ ഓർമ്മകളിലേക്ക് കൊണ്ട് പോയി. ഗ്ലാസ്‌ വിന്ഡോയിലെ കൂടെ പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ട് ഓരോന്ന് ആലോചിച്ചു ...എല്ലാരും ഫോണിലേക്ക് മുഴുകി ഇരുന്നു ......................സമയം ഇഴഞ്ഞു നീങ്ങുന്നതായി തോന്നി.എന്തെന്നറിയില്ല ഉറക്കം കിട്ടുന്നില്ല,ബാലനും അജ്വതും വെട്ടിയിട്ട പോലെ തൂങ്ങുകയാണ് . നാഗർകോവിൽ കഴിഞ്ഞു കാണും , ട്രെയിൻ വിശാലമായ കാറ്റാടി പാടതിന്നു നടുവിലൂടെ ഇരമ്പി നീങ്ങി ...അന്നത്തെ രാത്രി ഒരു ദൃശ്യ വിരുന്ന് തന്നെ ആയിരുന്നു .എല്ലാറ്റിനും പെട്ടെന്ന്  മടുപ്പ് ഉണ്ടാവുന്ന സ്വാഭാവം ഉള്ളോണ്ട് ,പുറം കാഴ്ചകൾ ഒഴിവാക്കി മുകളിൽ ഒഴിഞ്ഞു കിടന്ന ബെർത്തിലേക്ക് വലിഞ്ഞു കയറി, സുഖമായ ഉറക്കം ...
"ഡാ എണീക്,സ്റ്റേഷൻ എത്താറായി "അജ്വദ് തട്ടി വിളിച്ചു .എന്നെത്തെയും പോലെ നമ്മുക്ക് ഇറങ്ങണ്ട സ്റ്റേഷനു തൊട്ട് മുന്നേ   ട്രെയിൻ പിടിച്ചിട്ട് ...അത് ഒരു പൊതു പ്രതിഭാസമാണല്ലോ ..ഇന്ത്യൻ റെയിൽവേ  ഇഷ്ട്ടം.


... മധുര 'കിഴക്കിന്റെ  ഏതൻസ് ' 'തൂങ്ങാ നഗരം' 'മല്ലികൈ മാനാനഗരം' ..നാമങ്ങൾ ഒരുപാട് ഉണ്ട് മധുരയ്ക്ക് .അതൊക്കെ  അന്വർതമാക്കും പോലെ പ്രൗഡിയോടെ ആകാശത്തിനെ തലോടി നിൽക്കുകയാണ് അവിടുത്തെ ഓരോ ഗോപുരങ്ങളും. നായ്ക്കന്മാരും പാണ്ടിയൻമാരും മാറി മാറി ഭരിച്ച നാട്. പൗരാണികതയുടെ പ്രതാപം എടുത്തു കാണിക്കുന്ന ലോകപ്രസിദ്ധമായ മധുര മീനാക്ഷി അമ്മന് ക്ഷേത്രം, തിരുമലൈ നായിക്കാർ കൊട്ടാരം ,മധുരയ്ക്ക് മാത്രം അവകാശപ്പെടാന് പറ്റുന്ന അനവധി വിഭവങ്ങൾ..ഇതൊക്കെയാണ് മുകളിൽ പറഞ്ഞ പോലെ മധുരയുടെ മധുരവും....
:"അല്ലെടോ നീ  എന്താണ്  വെറുതെ ചരിത്രം പറഞ്ഞു ബാക്കിയുള്ളോരെ ഒറക്ക് ന്ന് ..!!ഇതൊക്കെ  ഗൂഗിളിലും  വിക്കിപീഡിയയിലും ഉള്ളതല്ലേ!ഒന്ന്  വിട്ട്  പിടി "
...മാനം തൊട്ട് നിക്കുന്ന അഞ്ച് ഗോപുരങ്ങൾ.കാഷായ വേഷദാരികളായ ഒട്ടനവധി സന്യാസിമാർ സമീപ സ്ഥലങ്ങളിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നു.അവരെ കണ്ട ഉടനെ ബാലന്റെ മറുപടി "എജ്ജാതി താടി ഇഷ്ട്ട ..." അവൻ പറഞ്ഞത്  കേട്ട പോലെ ഒരു സന്യാസി താടിയിൽ ഒന്ന് ആഞ്ഞു വിരലോടിച്ചു കടന്ന് പോയി ...എനിക്ക് തോന്നുന്നു ആ ക്ഷേത്ര പരിസരം വൃത്തിയായ് സൂക്ഷിക്കാൻ മാത്രം നല്ലൊരു ഫണ്ട്‌  ഗവണ്മെന്റ് മാറ്റി വെക്കുന്നുണ്ടെന്ന്, മറ്റൊന്നുമല്ല നടപ്പാതകളൊക്കെ നല്ല വൃത്തിയോടെ കാണാൻ  സാധിച്ചു ..അതോണ്ടെന്നെ നമ്മൾ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു വെളിയിൽ കൂടെ ഒരു റൗണ്ട് നടക്കാൻ തീരുമാനിച്ചു. ഏതോ സിനിമയിൽ ആരോ  പറഞ്ഞ പോലെ ബാലൻ ഫോട്ടോജനിക്  ആണ് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം നടക്കുന്നവൻ ...അവൻ പലയിടത്തും എന്നെ അവന്റെ ഫ്രെയിൽ കേറ്റി ഇരയാക്കും ....എനിക്കൊരു കൊഴപ്പമില്ല ...സന്തോഷം മാത്രം.
കൂറ്റൻ മതിൽ കെട്ടിനുള്ളിലായി, നാല് കവാടങ്ങലോട് കൂടിയ ക്ഷേത്രമാണ് ...നമ്മൾ സൗത്ത്  ഗോപുരത്തിലൂടെയാണ് കയറിയത് , നല്ല വലുപ്പത്തിലുള്ള ഗോപുരമാണ് ,ലോകത്തിലെ ഏറ്റവും 9ആമത്തെ  ഉയരമുള്ള ഗോപുരമാണിവിടുതത്.
പക്ഷെ കയറുന്ന സമയത്ത് എല്ലാരും വെല്ല്യ നിരാശയിലായിരുന്നു , മറ്റൊന്നും കൊണ്ടല്ല അമ്പലത്തിനകത്ത് മൊബൈൽ ഫോൺ അലോഡ്  അല്ല ..അത്യാവശ്യം നല്ല സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് വേണം ഉള്ളിൽ പ്രവേശിക്കാനും .
ക്ഷേത്രത്തിനകതുള്ള അറ്റ്മോസ്ഫിയർ ഒന്ന് വേറെ തന്നെ ആയിരുന്നു.മനസ്സു മയക്കുന്ന പോലുള്ള സമാധാനമായ അന്തരീക്ഷം ...മന്ത്രങ്ങളുടെയും ഭജന ഗീതങ്ങളുടെയും അലയൊലി യാത്ര ചെയ്ത് ഷീണം കൊണ്ട മനസിനും ശരീരത്തിനും ഒരു എനർജി തരുന്ന പോലെ തോന്നി. സംസ്കാരങ്ങളും വൈവിദ്ധ്യങ്ങളും തേടി നമ്മുടെ നാട്ടിലെത്തുന്ന ഒട്ടനവധി വിദേശികളെ അവിടെ കാണാൻ കഴിഞ്ഞു.
ആയിരം കൽമണ്ടപം, ക്ഷേത്ര മതിലിന്റെ ഉള്ളിൽ തന്നെ ഒരു മ്യൂസിയം ആയി സംരക്ഷിചിരിക്കുകയാണ്. മുൻപ് വന്നപ്പോൾ കണ്ട ചെറിയ ഓർമ ഉണ്ട്. എന്നാൽ ആദ്യം അവിടെന്നു തന്നെ തുടങ്ങിയെക്കാം എന്ന് കരുതി. ശിലയിൽ തീർത്ത അനവധി പ്രതിമകൾ, ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരുപാട് ഫോട്ടോകൾ എന്നിവയൊക്കെ ആയിരം തൂണുകൾക്കിടയിലായി  പ്രദർശിപ്പിചിരിക്കുന്നു...
മീനാക്ഷി ക്ഷേത്രത്തിന്റെ കൊത്തുപണികൾ ആരെയും അമ്പരപ്പിക്കുന്നതാണ്...
ആ മ്യൂസിയത്തിൽ  ഞാൻ ഏറ്റവും ശ്രദ്ധിച്ചത് നടരാജരുടെ ശില്പമായിരുന്നു.അത്രക്ക് ഭംഗിയിലാണ് അതിന്റെ നിർമ്മാണം ...
1000 തൂൺ  ഉണ്ടോന്ന് അറിയാൻ  അജ്വദ് പതിയെ  എണ്ണാൻ  തുടങ്ങി...ഒടുവിൽ അവൻ പറഞ്ഞു "ആഹ് ഏറെക്കുറെ 1000 ഇണ്ട്"..
എത്ര പരിണാമം സംഭവിച്ചു എന്ന് പറഞ്ഞാലും മനുഷ്യന് അവന്റെ പൂർവികന്റെ സ്വഭാവം കാണിക്കാതിരിക്കാൻ ആവില്ലല്ലോ ; വേറൊന്നും കൊണ്ടല്ല അവിടെ ഉണ്ടായിരുന്ന ചിത്രങ്ങളിലും തൂണിലും ഒക്കെയായി പേന  കൊണ്ട് ദ്രോഹികൾ ഓരോന്ന് കുത്തി വരച്ചു വികൃതമാക്കിട്ട്ണ്ട്...Senthil love Anu....
ഇങ്ങനെ കൊറേ ബോധം ഇല്ലാത്ത പൊട്ടന്മാർ ...ഇത് എഴുതാൻ എത്ര സ്ഥലങ്ങൾ അവനൊക്കെ കിട്ടും .ചിലത് വായിച്ചാൽ ചിരി വരും ,മനസ്സിൽ അമ്മാതിരി നായിക്കളെ  തെറിയും വിളിച്ചു കൊണ്ട് മ്യൂസിയം കണ്ടു തീർത്തു .
എല്ലാ സമയങ്ങളിലും അവിടെ നല്ല രീതിയിൽ തന്നെ മലയാളികളുടെ സാന്നിധ്യം ഉണ്ടാവാറുണ്ടെന്നു മനസിലായി .മ്യൂസിയം  കണ്ടു ഇറങ്ങുമ്പോഴേക്കും പുറത്തു നല്ല വെയിൽ വന്നിരുന്നു .കടുത്ത വെയിൽ കൊണ്ട് അമ്പലത്തിന്റകതെക്ക് കയറി .നല്ല തിരക്കിണ്ട് .ഓരോ പോയിന്റിലും മനോഹരമായ കൊത്തു പണികൾ കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നു .ഉള്ളിൽ ഒരു ആനയും ഒരു കാളയും ഉണ്ടായിരുന്നു .ആനയുടെ അനുഗ്രഹം വാങ്ങാൻ ഒരുപാട് പേരുണ്ട് .കുറച്ചു നേരം എല്ലാം ഒന്ന് നിന്ന് കണ്ടു ...പിന്നീട് ഉള്ളിൽ തന്നെ ഉള്ള കുളത്തിന്റെ പടവുകളിൽ പോയി ഇരുന്നു ...ഒരു വശം ചേർന്ന് ഒരു താമരയുടെ ശിൽപം  കാണാം ...കുളത്തിലെക്ക് രണ്ടു മോട്ടോർ വെച്ച് ശക്തിയിൽ വെള്ളം അടിച്ചിടുകയാണ് .അവിടെ കിട്ടിയ ചെറിയ തണുപ്പും ,തണലും ,തലേ ദിവസത്തെ യാത്ര ഷീണവും നമ്മളെ ഒന്ന് മയക്കി.ഉറങ്ങാൻ മുൻപ്  അത്രയും പണ്ട് ഇത് പോലുള്ള നിർമ്മിതികൾ ഉണ്ടാക്കിയ മനുഷ്യരെ പറ്റി ആലോചിച്ചു പോയി കാരണം അത് അത്രയും ഭംഗിയോടെയും സൂക്ഷ്മത യോടെയും തീർത്തു എന്നുള്ളത് കൊണ്ട്  തന്നെയാണ് .ഒരു തൂണിൽ ചാരി മയക്കത്തിന്റെ ഏതോ കോണിൽ എത്തി ......ഒന്ന് ഉറങ്ങി വന്നപ്പോഴേക്കും 3 പേരെയും ആരോ വന്നു തട്ടി വിളിച്ചു ....അതൊരു ഫോട്ടോഗ്രാഫർ ആയിരുന്നു ,അമ്പലത്തിനകതെക്കു ഒന്നും കയറ്റാൻ പറ്റില്ലെങ്കിലും അവിടെ പൈസ കൊടുത്തു ഫോട്ടോ എടുത്തു തരുന്ന ക്യാമറാമാൻമാർ ഉണ്ടായിരുന്നു .ഒരു  നൂറു പിരാക്ക് പ്രാകി അവിടുന്ന് എണീറ്റു ...കൂടി ഇരുന്ന് ഹിന്ദിയിൽ ഭജൻ പാടുന്ന കുറച്ചു നോർത്ത് ഇന്ത്യൻ സ്ത്രീകൾ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റി.അവരേം കടന്ന് പുറത്തേക്കിറങ്ങി
.
.
പ്രേത്യേകം എടുത്തു  പറയേണ്ട കാര്യമാണ് മധുരയുടെ സ്വന്തം ജിഗർതാണ്ടയെ കുറിച്ച്.
"വെറുതെ ഒരു പരീക്ഷണത്തിനു നിക്കണോ ??!"
ബാലന്റെ ചോദ്യം
ഇവിടെ വരുന്നതിനു മുന്നേ നമ്മൾ Quoraയിൽ  നോക്കിയിട്ടാണ് പോന്നത് ,,അതിൽ എടുത്തു നിക്കുന്നതും ജിഗർതാണ്ട എന്ന ഈ ജ്യൂസ്‌  ആണ്..
"പിന്നേയ് ഇവിടേം വരെ വന്നത് തന്നെ വലിയ പരീക്ഷണം ആണ്...ഒന്ന് പോടെർക്കാ. "
ടപ്പ്ന്ന് അജ്‌വദ്ന്റെ മറുപടി ഒപ്പം തന്നെ അവൻ ചാടി കയറി ഒരെണ്ണത്തിനു  ഓർഡറും  ചെയ്തു.ഇതുവരെ അങ്ങനെ ഒന്ന്  കുടിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ അത്രയ്ക്ക് അടിപൊളിയാണ് സാധനം ...


നമ്മുടെ അടുത്ത ലക്ഷ്യം തിരുമലൈ നായ്ക്കാർ  മഹല്ല് ആണ്.റിക്ഷ പിടിച്ചു പോവാൻ മാത്രം പൈസ കൈയിൽ ഇല്ലാത്തോണ്ടും ,ഗൂഗിൾ മാപ് എന്നൊരു സൗകര്യം സായിപ്പ് ഒരുക്കി തന്നതൊണ്ടും മധുരയുടെ തെരുവുകൾ ആസ്വദിച്ചു അത്ര ദൂരം നടക്കാൻ തീരുമാനിച്ചു..
'എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം '..എന്ന് പറയും പോലെ, ആ കൊട്ടാരത്തിന്റെ സൈഡിൽ തന്നെ ഒരാൾ പബ്ലിക് ആയിട്ട് മൂത്രവിസർജനം നടത്തുന്നു ...അതും ആ മഹൽന്റെ ചുറ്റു മതിലിന് ..."പോരട്ടെ കണ്ണടയും  മാലേം ...,,thug thug"
വൃത്തിഹീനമായ തെരുവുകൾ ...
....വലിയ സിലിണ്ടറിക്കൽ ഷേപ്പ്ലുള്ള തൂണുകൾ ,സ്റ്റേജ് പോലുള്ള ഒരു സെറ്റപ്പ് ,ഒരു മ്യൂസിയം,സിലിങിലുള്ള മനോഹരമായ ചിത്രപ്പണികൾ,ഒരു സിംഹാസനം..ഇതൊക്കെയാണ് അവിടെ കാണാനായുള്ളത്...എന്നാൽ നമ്മുടെ ശ്രദ്ധ ഏറെ ആകർഷിച്ചത് പ്രാവുകളുടെ ഒരു വെല്ല്യ ഗ്രൂപ്പാണ്....
അതിന്റിടയിൽ ബാലൻ കൈ ഒന്ന് കൊട്ടി 'പറവേലെ' ഇച്ഛാപ്പിയാവാൻ ഒരു ശ്രമം നടത്തി
തൊട്ടപ്പുറത്തെ പെൺപിള്ളേർ ഒഴികെ ബാക്കിയെല്ലാരും നോക്കി ....ശെരിക്കും പറഞ്ഞാൽ അവിടെ നമ്മൾ കാര്യായിട്ട് ഫോട്ടോ എടുക്കാനായാണ് സമയം ചെലവഴിച്ചത്...ആഹ് അവിടേം ഉണ്ടാരുന്നു ചുമർ വൃത്തികേടാക്കാൻ നടക്കുന്ന നല്ല മക്കളുടെ കലാവിരുദുകൾ .
"ഒന്നും പറയാനില്ല"
നേരെ പുറത്തേക്ക് ,അവിടെ ഒരു ഗാർഡനിൽ ചെന്നിരുന്ന് വെറുതെ ഫോണിൽ കളിച്ചിരുന്നു .വീക്കെൻഡിൽ നാട്ടിൽ പോയി  പൊളിക്കും എന്നും വീമ്പിളക്കി പോയ ചങ്ങായിമാരെ വീഡിയോ കാൾ വിളിച്ചു കുറച്ച് ആളായി ......"ആനന്ദം പരമമായ ആനന്ദം"
സമയം ഉച്ച കഴിയാറായി ബസിലും നടന്നിട്ടുമൊക്കെ അവിടുന്ന് റെയിൽവേ സ്റ്റേഷനിൽ എത്തി ...ചുട്ടുപൊള്ളുന്ന വെയിൽ.ഒടുക്കത്തെ ചൂട് പ്ലാറ്റ്‌ഫോം ടികെറ്റ് പോലും എടുക്കാതെ നേരെ ചെന്ന് കയറി കിട്ടിയ സീറ്റിൽ ഇരുന്ന് ഉറങ്ങാൻ തുടങ്ങി..
ഫോണിൽ ചാർജ് ഏകദേശം തീരാറായി..പവർ ബാങ്ക് എല്ലാം ചത്തു...ഒരു സോക്കറ്റിനായി അവിടെ മൊത്തം അലഞ്ഞു ...എന്തെന്നറിയില്ല ആ സമയം എല്ലാം ഞങ്ങൾക്ക് എതിരായി വന്ന പോലെ തോന്നി,എവിടേം ചാർജിങ് പോയിന്റില്ല..
രാമേശ്വരം ആണ് അടുത്ത ലക്ഷ്യം,അവിടേക്കുള്ള ട്രെയിൻ 6മണിക്ക് മാത്രേ ഉണ്ടായിരുന്നുള്ളൂ..അതുവരെ എന്ത് ചെയ്യണം എന്ന് ഒരു  ധാരണയും ഞങ്ങളെ സംബന്ധിചിടത്തോളം ഉണ്ടായിരുന്നില്ല ,ആകെ മൊത്തം മടുപ്പ്..ഒറ്റ ലക്ഷ്യം ചാർജിങ് പോയിന്റ്.
ഒടുവിൽ ഒരു AC റൂം കണ്ടുപിടിച്ചു ഒരു മണിക്കൂറിന് 20 രൂപ ....ഒന്നും നോക്കിയില്ല നേരെ കയറി ചെന്നു,അതിനുള്ളിലെ തണുപ്പടിച്ചപ്പോൾ തന്നെ പാതി ആശ്വാസം .
"തമ്പി ടികെറ്റ് നമ്പർ സൊല്ല് !!?"
സുഭാഷ് കിട്ടിയ പാതി ആശ്വാസം പോയി കിട്ടി ..
ഒന്നും ആലോജിച്ചില്ല ഒരു 'നമ്പർ' അങ്ങ് ഇട്ട്
"ടേയ് അവെനെങ്കെട,?"
അജ്വദിനെ  നോക്കി  ഒന്ന്  കണ്ണിറുക്കി ചോദിച്ചു. തന്ത്രപൂർവം നമ്മൾ നാല്  പേരുണ്ടെന്നും ടിക്കറ്റ് അവന്റെ കൈയിൽ ആണെന്നും പല ഭാഷകളിൽ നമ്മൾ അയാളോട് പറഞ്ഞു പുറത്തിറങ്ങി...
ആകെ മൊത്തം ശോകം  അവസ്ഥ ...കുറച്ചു നേരം ഒരു ബെഞ്ചിൽ പോയിരുന്നു.
'ആൾറെഡി ഇടിവെട്ടേറ്റു കിടക്കുവാണ് ദേ പാമ്പ്'
ഒരു പൊലീസുകാരി നമ്മുടെ നേരെ വരുന്ന് ..."നമ്മുടെ നേരെയാടാ" ബാലൻ പറഞ്ഞു...
"പോടാ പേടിപ്പിക്കല്ലേ "
അജ്വാദിന്റെ ഇൻസ്റ്റന്റ് റിപ്ലൈ.അജ്വദ് ആ സമയം ഫോണിൽ ചുരണ്ടിക്കൊണ്ടിരിക്കുവായിരുന്നു.
"അജ്‌വദേ...ആ ഫോൺ ഒന്ന് എല്ലാരും കാണണ വിധത്തിൽ പിടിക്ക്"....ഞാൻ മെല്ലെ അവനോട് പറഞ്ഞപ്പോൾ തന്നെ ഓന് കാര്യം മനസിലായി,മറ്റൊന്ന്വല്ല *i phone* ആണ് ,ചിലപ്പോൾ അത് കണ്ടിട്ടെങ്കിലും ടികെറ്റ് ചോദിക്കാതെ പോയാലോ ...
ഭാഗ്യം ആ പോലീസ്‌കാരി നമ്മടെ അടുത്തേക്കല്ലായിരുന്നു..
ബാലനെ നമ്മൾ രണ്ടാളും ഒരു നോട്ടം നോക്കി ....
എന്തായാലും സ്റ്റീവ് ജോബ്സ്  അണ്ണാ നന്ദി...ആവശ്യമില്ല എന്നാലും ഇരിക്കട്ടെ.
ചെങ്കോട്ടയ്ക്ക് ഒരു ട്രെയിൻ ഉണ്ടെന്ന്  അന്നൗൺസ്‌മെന്റ്  വന്നു.ഇത്രയൊക്കെ ആയപ്പോൾ തന്നെ തിരിച്ചു പോയാലോ എന്നായി ചിന്ത.എന്തായാലും അതിനും സമയമുണ്ട് ,ഏതായാലും പ്ലാറ്റ്ഫോം ടികെറ്റ് എടുക്കാം  എന്ന് ആലോചിച്ചു.ചാർജ് ചെയ്യണം എന്ന ഒറ്റ വിചാരം മാത്രം.
ടിക്കറ്റ് അടിക്കുന്ന മെഷീന്റെ സൈഡിൽ നിൽക്കുന്ന ആൾ ചോദിച്ചു എവിടേക്കാണെന്ന് രാമേശ്വരതെക്കാണെന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു കുറച്ചു മണിക്കൂർ കഴിഞ്ഞാൽ തന്നെ ട്രെയിൻ ഉണ്ടല്ലോ പിന്നെന്തിനാ പ്ലാറ്റ്ഫോം  ടികെറ്റ് എടുക്കുന്നെന്ന് ...
ടികെറ്റ് എടുക്കാതെ നമ്മൾ ഒന്ന് മാറി നിന്ന് എന്ത് ചെയ്യണം എന്നാലോചിച്ചു.
"Heyy  guys,are u going to Rameswaram?"
പെട്ടെന്ന് നാലാമത് ഒരാളുടെ ശബ്ദം ...
ഇവടെയാണ് മച്ചാന്റെ എൻട്രി
ആൾ ഡൽഹിന്നാണ് അല്ല 'ന്യൂ ഡൽഹിന്നാണ്'  ഇടയ്ക്കുഇടക്ക് അയാൾ പറയുന്നത് കേട്ടു ....
കൃഷ്ണൻ മെക്കാനിക്കൽ എഞ്ചിനീയർ ആണ്  .മൂപ്പര് നാല് കൊല്ലം ജോലി ചെയ്തു സമ്പാദിച്ച പൈസ കൊണ്ട് സ്വപ്‌നങ്ങളെ കീഴടക്കാൻ ഇറങ്ങിയിരിക്കുകയാണ്.
ലൈഫിൽ എന്തെങ്കിലും ഡ്രീം ഉണ്ടാവണം എന്നും അതിനെ എങ്ങനെ യാഥാർഥ്യമാക്കണമെന്നും അയാൾ നമ്മൾക്ക് കാണിച്ചുതരുന്നു..വെറും പണമോ പ്രശസ്തിയോ അല്ല ജീവിതം...ഒരുപക്ഷേ മുന്നോട്ട് നടന്ന് ഉത്തരങ്ങൾ  കണ്ടുപിടിക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവുക...അത്തരം ചോദ്യങ്ങൾ ഒരു വലിയ യാത്രയിലേക്ക് കൂട്ടികൊണ്ട് പോകുകയും  ചിന്തിപ്പിക്കുകയും ചെയ്യുന്നിടത്താണ് ജീവിതത്തിന്റെ അർത്ഥം എന്താണെന്ന് നാം മനസിലാക്കുന്നത് ...ചിലപ്പോൾ അയാളെയും സ്വപ്‌നങ്ങളെ പിന്തുടരാന് പ്രേരിപ്പിക്കുന്നത് അത്തരം ചോദ്യങ്ങൾ ആയിരിക്കണം ....അയാൾ പെട്ടന്ന് ആൾക്കാരുമായ് കമ്പനി ആവുന്ന ആളായിരുന്നു.
അറിയാവുന്ന ഇംഗ്ലീഷും ഹിന്ദിയും വെച്ച് അയാളോട് നമ്മൾ സംസാരിച്ചു...
സൗത്ത് ഇന്ത്യ എസ്പ്ലോർ  ചെയ്യാനാണ് പ്ലാൻ...എന്താന്ന് അറിയില്ല ട്രിപ്പ്‌ ക്യാൻസൽ ചെയ്ത് മടങ്ങാൻ നിന്ന നമ്മൾക്ക് അയാളിൽ നിന്നും വല്ലാത്തൊരു ആവേശമാണ് കിട്ടിയത്..ഒന്നും നോക്കിയില്ല എടുത്തു രാമേശ്വരതെക്ക് മൂന്നു ടികെറ്റ്.
പക്ഷേ പാമ്പൻ പാലത്തിൽ എന്തോ വർക്ക്‌ നടക്കുന്നതിനാൽ മണ്ഡപം എന്ന സ്ഥലം വരെ മാത്രമേ ട്രെയിൻ ഉണ്ടായിരുന്നുള്ളൂ.അതൊന്നും സാരമില്ല എന്നൊരു സ്റ്റേജിൽ നമ്മൾ എത്തിയിരുന്നു.
അതിനിടയിൽ അവിടെ ഉണ്ടായിരുന്ന ചാർജിങ് പോയിന്റും അയാൾ കാട്ടി തന്നു .
3മണിക്കൂർനടുത്തുള്ള യാത്രയാണ്.അതിനിടയിൽ അയാളെ പറ്റിയും എങ്ങനെ യാത്ര ചെയ്യണം എന്നൊക്ക കൂടുതലായി അറിയാൻ സാധിച്ചു.


ഒരുപാട് യാത്ര പോകുമ്പോ തല മൊട്ട അടിക്കുന്നത് നല്ലതാണെന്നു മനസിലായി കാരണം പൊടിയും കാറ്റൊക്കെയടിച് മുടി കൊഴിയാതിരിക്കാൻ അത് സഹായിക്കും...ആയാളും ഒരു മൊട്ടയായിരുന്നു.
മൂപ്പര് സോഷ്യൽമീഡിയ ഒന്നും തന്നെ അങ്ങനെ യൂസ്  ചെയ്യാറില്ല മറ്റൊന്നും കൊണ്ടല്ല "മകനെ മടങ്ങി വരൂ..."എന്ന മെസ്സജും തൂക്കി പിടിച്ചു വീട്ടുകാർ കാത്തിരിക്കുവാണത്രേ.
ട്രെയിനിൽ തൊട്ടടുത്ത് ഒരു നോർത്ത് ഇന്ത്യൻ ഫാമിലി ആയിരുന്നു ഉണ്ടായിരുന്നത് .അതിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു .ഗോദ സിനിമയിൽ  പറയുംപോലെ അരച്ച ഗോതമ്പിൽ പശുവിൻ പാൽ ചേർത്ത നിറമാണ് പഞ്ചാബി പെൺകുട്ടികൾക്ക്ന്ന്....എനിക്ക് തോന്നണേ അവർ പഞ്ചാബിൽ നിന്നാണെന്ന് ....
നമ്മടെ ബോസ്സ് മെല്ലെ ആ കുട്ടിയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി ഓരോ കാര്യം പറഞ്ഞു അതിന്റെ അച്ഛന്റെഅടുത്ത് ചെന്ന് ...അയാൾ ബോസിനെ തീരെ മൈൻഡ് ചെയ്തില്ല.
അടപടലം 3g പോയ ചങ്ങായിന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നു.
ട്രെയിൻ ഇറങ്ങി ..ജാള്യത മറക്കാൻ എന്ന വണ്ണം അയാൾ മാറി നിന്ന് ഒരു സിഗ്ഗ്രെറ് കത്തിച്ചു ...കുറച്ചു കഴിഞ്ഞു നമ്മളുടെ അടുത്ത് വന്നു ഒരു ഡയലോഗും
"I'm not a king,but my attitude is like a king "
"സൂപ്പറായ്‌നെ" ബാലൻ മെല്ലെ എന്നെ നോക്കി പറഞ്ഞു.
പാമ്പൻ പാലത്തിന്റെ മുകളിലൂടെ ഒരു ടാറ്റാ മാജിക്‌ വണ്ടിയുടെ ഡിക്കിയിൽ താൽക്കാലികമായി തട്ടിക്കൂട്ടി ഉണ്ടാക്കിയ സീറ്റിൽ ഇരുന്നു രാമേശ്വരതെക്ക് പുറപ്പെട്ടു ...കടലിനു മുകളിലൂടെ ആയതിനാൽ നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു


 ....ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞു തന്ന രാമായണ കഥകളിൽ കേട്ടു പരിജയം ഉള്ള സ്ഥലമാണിത്.....നമ്മൾ വണ്ടിയിൽ ഇരുന്ന് കൊണ്ട് ഓരോ കഥകൾ പറയാൻ തുടങ്ങി ....
നല്ലൊരു റൂം കിട്ടാനായി കുറെ അലഞ്ഞു...ഉറങ്ങാതെ ലോഡ്ജ് കാണിച്ചു തരാൻ ഒരാൾ ഞങ്ങളുടെ കൂടെ തന്നെ കൂടി ...ഒടുവിൽ ചെറിയൊരു റേറ്റിൽ ഒരു റൂം കിട്ടി ...സൗകര്യം തീരെ കുറവാണ്...ഉപ്പുവെള്ളം വരുന്ന ടാപ് ...പൊടി പിടിച്ച റൂം ...ആകെ മൊത്തം ശോകം ...എന്തേലും ആവട്ടെ..
രാത്രി ഉറങ്ങാൻ എന്തായാലും വൈകും അതുകൊണ്ട് കുറച്ചു നേരം നമ്മൾക്ക് ബീച്ചിൽ പോയി കിടന്നാലോ എന്ന് കൃഷ്ണ ഭായി ചോദിച്ചു...
കയ്യിൽ ഫോണോ പേഴ്സൊ എടുക്കേണ്ട എന്ന് ബോസ്സ് ഉപദേശിച്ചു...കള്ളന്മാരുണ്ടെങ്കിലോ ...!!
അർധരാത്രി രാമേശ്വരത്തിന്റെ തെരുവുകളിലൂടെ നമ്മൾ ബീച്ചിലേക്ക് പിടിച്ചു.


തെരുവുകളെല്ലാം പശുക്കളും,പന്നികളും ഒക്കെയാണ് രാത്രി ഭരണം.
നല്ല കാറ്റ് ...തിരമാലകൾ തീരം തൊടും മുന്നേ തകർന്നടിയുന്നു. ബീച് എന്ന് പറയാൻ മണൽ തീരം ഒന്നും കണ്ടില്ല ഇനി അതാണോ യഥാർത്ഥ ബീച് എന്നും അറിയില്ല...തീരങ്ങളിൽ വേസ്റ്റ് കൂടി കിടക്കുന്നുണ്ട് ....കുറച്ചു നടന്നപ്പോൾ നല്ലൊരു സ്ഥലം കിട്ടി...അവിടെ നമ്മൾ നാല് പേരും ആകാശത്തിലെ നക്ഷത്രങ്ങളെയും മേഘങ്ങളെയും നോക്കി കിടന്നു ...ചുരുക്കി പറഞ്ഞാൽ അട്ടം നോക്കി കിടന്നു.പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വൈബ്
"കഭി കഭി മേരെ ദിൽ മേ ഖയാൽ ആത്ത ഹൈ "
കൃഷ്ണ ബ്രോ തുടക്കമിട്ടു ....ഒരുപാട് പാട്ടുകൾ പാടി ...ജീവിതത്തിൽ ആദ്യമായിട്ടാണ് അത്തരമൊരു അനുഭവം...എനിക്ക് ഈ യാത്രയിൽ മറക്കാനാവാത്തതും ..കടലിൽ നിധി തേടി പോയവരുടെ ബോട്ടുകളിൽ നിന്നുള്ള ലൈറ്റ് മിന്നായം പോലെ കാണാൻ കഴിഞ്ഞു ,ചിലത് തീരത്തേക്ക് അടുത്ത് വരുന്നു.കാലാവസ്ഥ ചെറുതായി മാറിയ പോലെ തോന്നി ....ചിന്നിച്ചിതറിയ മേഘങ്ങൾ കൂടി നക്ഷത്രങ്ങളെ മറയ്ക്കാൻ  തുടങ്ങി...
മടങ്ങും നേരം ചായയും വാങ്ങി വിധൂരതയിലേക്ക് നോക്കി ഇരുന്നു.
നൈറ്റ്‌ പട്രോളിംഗിന് ഇറങ്ങിയ പോലീസുകാർ നമ്മളോട് റൂമിൽ പോവാൻ ആവശ്യപ്പെട്ടു.
.
.
.
ഇന്നലെ രാത്രി സൺറൈസ് കാണാൻ രാവിലെ എണീക്കണം എന്നൊക്കെ പ്ലാനിട്ട് കിടന്നതാണ് ...എന്നാൽ സൂര്യപ്രകാശം  'എവിടയോ' തട്ടിയിട്ടെത്ര നമ്മൾ അറിഞ്ഞത് ....
രാമേശ്വരം അമ്പലം കാണാൻ നമ്മൾക്കു സമയം ഉണ്ടായിരുന്നില്ല,അത് വല്യൊരു നഷ്ടം ആയിരുന്നു എന്ന് പിന്നീടെത്രെ മനസ്സിലായതും...കൃഷ്ണ ഭായിയോട് ഗുഡ് ബൈ പറഞ്ഞു നമ്മൾ അവിടുന്ന് തിരിച്ചു ....പോകും വഴിയിൽ A.P.J അബ്ദുൽ കലാം മെമ്മോറിയലിൽ കയറി ..ഇന്ത്യയുടെ മിസൈൽ മാൻ.. ഇന്നും അവിടെ ജീവിക്കുന്ന ഒരു പ്രതീതി.രാമേശ്വരം എന്ന സ്ഥലത്തിന്റെ പുണ്യം എന്ന് വേണേൽ പറയാം...........


കയ്യിലുള്ള പൈസ ഏറെക്കുറെ തീരാറായി കള്ളവണ്ടി കയറി മധുരയ്ക്ക് ...ഉച്ചയോടെ മധുരയെത്തി വിശപ്പിന്റെ തീവ്രത നന്നായിട്ടറിഞ്ഞു ...കയ്യിൽ ആകെ 50രൂപ ...ബിസ്ക്കറ്റും ചായേം ....ആദ്യായിട്ടാണ് ബിസ്ക്കറ്റ്നു അത്രേം രുചി അനുഭവപ്പെട്ടത് ....വിശപ്പ് വിഷത്തിനു പോലും രുചി കൊടുക്കും എന്ന് പറഞ്ഞ പോലെ .....ഗുരുവായൂർ എക്സ്പ്രസ്സ്ൽ വീണ്ടും കള്ളവണ്ടി കയറി കൊല്ലത്തേക്ക് .....
അനുഭവങ്ങൾ ഒരുപാട് തന്നൊരു യാത്രയാണ്...അതിലുപരി അനേകം മനുഷ്യജീവിതങ്ങളുടെ നേര്കാഴ്ചയും ലഭിച്ചു.യാത്രകൾ ജീവിതങ്ങളിലേക്കും വ്യത്യസ്ഥ മുഖങ്ങളിലേക്കും ആയിരിക്കണം എന്നും ഈ യാത്ര പറയാതെ പറഞ്ഞു.വഴിയിൽ കണ്ട പല മുഖങ്ങളും ഇപ്പോഴും ഓർമയുണ്ട്.പാതിരാ കഴിഞ്ഞും വെറും 20രൂപയ്ക്കു വേണ്ടി റൂം കാണിക്കാൻ വന്ന വൃദ്ധൻ അതിനുധാകരണം  മാത്രം .ചോദ്യങ്ങൾ ഇനിയും ഉണ്ട് ...വെമ്പുന്ന മനസും കൊണ്ട്  ആ ചോദ്യങ്ങൾക് ഉത്തരങ്ങൾ കണ്ടുപിടിക്കേണ്ടതാണ് നിന്റെ കടമ എന്ന് മാത്രം.

The french poet Aragon said: 
“By the time we learn to live it is already too late.”
                


Images: gallery

Comments

Post a Comment

Popular posts from this blog

An unfinished poem.

I wake up and it's raining. It has been raining since yesterday midnight The night at which we told things we never told each other When we both stood at the edge of the cliff of our fires, Vulnerable. Alarm reminds me it's an hour past midnight and I should probably get some sleep. I say rain reminds me of you. You say I scare you sometimes by telling these kinda things. I sigh. Yes. My thoughts can be a little bit scary sometimes, Deep. You send me poems written on amber papers. Poems. Words. Is that what binds us? Poems about souls, men women holding cigarettes, Me, you, us. I say I wish I could hear you read 'em You want to know why I don't know. Silence. I admit I'm a hopeless romantic. You say that may make my life painful And you're drained of love and may break hearts. I remember Augustus Waters, I say It'd be a privilege. You say sometimes you don't like who you are. I say neither do I. Maybe it's not ...

Cadence of suffering

I am in pieces.  I can't think of anything good to do. I look into all these peoples faces and I wonder how they just go with them the flow. This has to get better. You lose pieces of your life every once in a while. You can either find a new piece or you can live a whole miserable, tedious life trying to retrieve that lost piece.  Life is a maze that you'll never be able to find your way out from. Love is a riddle that you'll never be able to find an answer for.  Yet you run, trying to find that exit door, looking for answers of rhetorical questions.  You know the path you chose is gonna get you hurt. But you can't turn back now because what else is there? We've all been there. That phase in life when you feel like everything is falling apart. That there's isn't a single thing you can do to make it alright.  Stephen Hawking said, ”However bad life may seem, there's always something you can do to succeed at it. Where ther...